മ്യാന്‍മര്‍: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള പട്ടാളത്തിന്റെ ഷെല്ലാക്രമണം മ്യാന്‍മറില്‍ തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി പെക്ക്‌ഹോണ്‍ ടൗണിലെ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് കത്തീഡ്രലിന് നേര്‍ക്കാണ് ഷെല്ലാക്രമണം ഉണ്ടായത്. ദേവാലയവാതിലുകളും ജനാലകളും തകര്‍ന്നു എന്നല്ലാതെ കൂടുതല്‍ അപകടമുണ്ടായതായി വാര്‍ത്തയില്ല.
ജൂണിലും ഈ ദേവാലയത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതേ നഗരത്തിലെ കോണ്‍വെന്റിന് നേരെ മൂന്ന് ദിവസം മുമ്പ് ഷെല്ലാക്രമണം നടന്നിരുന്നു. പെക്ക്‌ഹോണ്‍ നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. പട്ടാളത്തിന്റെ വിവേചനരഹിതമായ ഇടപെടലുകളും ഇടയ്ക്കിടെയുള്ള ഷെല്ലാക്രമണങ്ങളുമാണ് പ്രധാന കാരണം. കൂടുതല്‍ സുരക്ഷിതമായ ഇടം തേടിയുള്ള യാത്രയിലാണ് പലരും. മ്യാന്‍മാറിലെ ലോയിക്കാ രൂപതയിലെ അഞ്ചു കത്തോലിക്കാ ദേവാലയങ്ങളാണ് ഇതുവരെ ആക്രമിക്കപ്പെട്ടിരിക്കുന്നത്. നാലു കത്തോലിക്കരും കൊല്ലപ്പെട്ടിട്ടുണ്ട്.
ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ ്മാര്‍പാപ്പ ഉള്‍പ്പടെയുള്ള നിരവധി മതനേതാക്കള്‍ പട്ടാളത്തോട് അപേക്ഷിച്ചിരുന്നു.