നൈജീരിയ: നൈജീരിയായില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളും വിവേചനങ്ങളും റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. നൈജീരിയന്‍ റോമന്‍ കത്തോലിക്കാ വിശ്വാസിയായ ലൂക്കാ ബിന്നിയാറ്റിനെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്. സൈബര്‍ടോക്കിംങ് എന്ന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലപ്പോഴും ഉപയോഗിക്കുന്ന നിയമമാണ് ഇത്.
കഴിഞ്ഞ ആഴ്ചയിലാണ് ലൂക്കായെ അറസ്റ്റ് ചെയ്തത്. നൈജീരിയായില്‍ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഭരണകൂടം ഇക്കാര്യം മറച്ചുവച്ചിരിക്കുകയാണെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ബോക്കോ ഹറാം, ഫുലാനി എന്നിങ്ങനെയുള്ള രണ്ടു ഗ്രൂപ്പുകളാണ് നൈജീരിയായിലെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്നത്.