ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഏക വിദേശീയനായ ഈ മെത്രാപ്പോലീത്ത വിശുദ്ധ നിരയിലേക്ക്

എര്‍ബില്‍: ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭക്ക് ഇന്ത്യയില്‍ നിന്ന് പ്രഥമ വിശുദ്ധന്‍. ജന്മം കൊണ്ട് തുര്‍ക്കിക്കാരനും കര്‍മ്മം കൊണ്ട് മലയാളിയുമായി ജീവിച്ച മാര്‍ അബിമലേക്കിനെയാണ് പരിശുദ്ധ സൂനഹദോസ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

ഖദര്‍ ളോഹ ധരിച്ചായിരുന്നു തൃശൂരില്‍ അദ്ദേഹം ജീവിച്ചിരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ഇന്ത്യക്കാര്‍ക്കൊപ്പം ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത ഏക വിദേശിയായ മെത്രാപ്പോലീത്തയായിരുന്നു മാര്‍ അബിമലേക്ക്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാക്കിലെ എര്‍ബിലില്‍ വച്ച് വിശുദധ പദ പ്രഖ്യാപനം ഉണ്ടാകും. സഭാ ആസ്ഥാനമായ തൃശൂരില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയായിരിക്കും വിശുദ്ധ പദപ്രഖ്യാപനം നടത്തുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates