വാഷിംങ്ടണ്‍ ഡിസി: നാഷനല്‍ ഷ്രൈന്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സ്ംപ്ഷനിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമാ മാതാവിന്റെ രൂപത്തിന് നേരെ ആക്രമണം. മാതാവിന്റെ രൂപത്തിന്റെ കൈകള്‍ ഛേദിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു. സെക്യൂരിറ്റി ക്യാമറയില്‍ കുറ്റവാളിയെ പതിഞ്ഞിട്ടുണ്ട്. ഡിസംബര്‍ ആറിന് രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. ബസിലിക്കയിലെ റോസറി വോക്ക് ആന്റ് ഗാര്‍ഡനിലാണ് മാതാവിന്റെ രൂപം സ്ഥാപിച്ചിരുന്നത്. 2020 മെയ് മുതല്‍ യുഎസില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും വിശുദ്ധരൂപങ്ങള്‍ക്കും നേരെ നൂറ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.