മലേഷ്യ: മലേഷ്യയിലേക്ക് യാത്ര പോയ ചൈനയിലെ അഞ്ച് ക്രൈസ്തവരെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. മലേഷ്യയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന് പോയതായിരുന്നു ഇവര്‍. നിയമപരമായിട്ടുള്ള പാസ്‌പോര്‍ട്ടും വിസയും ഉണ്ടായിരുന്നിട്ടും അനധികൃതമായ പ്രവേശനം എന്ന കുറ്റം ചുമത്തിയാണ് കേസ്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞവര്‍ഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ചുമാസത്തോളം ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ആറു മുതല്‍ എട്ടു വരെ മാസങ്ങളാണ് ഇവര്‍ക്ക് ജയില്‍വാസം വിധിച്ചിരിക്കുന്നത്.