കോവിഡ്: ഫാ. സുശാന്ത് കുമാര്‍ അന്തരിച്ചു

ഭുവനേശ്വര്‍: കോവിഡ് മൂന്നാംതരംഗത്തില്‍ സാംബല്‍പ്പൂര്‍ രൂപതയ്ക്ക് തങ്ങളുടെ പ്രിയ വൈദികനെ നഷ്ടമായി. തദ്ദേശവാസിയും മിഷനറിസ് ഓപ് സെന്റ് ഫ്രാന്‍സിസ് ദ സാലസ് അംഗവുമായ ഫാ. സുശാന്ത് കുമാര്‍ മണ്‍ട്രിയാണ് കോവിഡ് മൂലം മരണമടഞ്ഞത്. 50 വയസായിരുന്നു, ബെലഗാവി, സെന്റ് ജൂഡ് ചര്‍ച്ചിലെ വികാരിയായിരുന്നു.

പ്രേഷിതതീക്ഷ്ണതയുളള ഒരു മിഷനറിയായിരുന്നു ഫാ. സുശാന്തെന്നും നിരവധി പേരെ ദൈവവിളിയിലേക്ക് നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ബിഷപ് നിരഞ്ജന്‍ സുവാന്‍ സിംങ് അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

2021 ലെ രണ്ടാം കോവിഡ് തരംഗത്തില്‍ അഞ്ചു മെത്രാന്മാരും 295 വൈദികരും 265 കന്യാസ്ത്രീകളും മരണമടഞ്ഞിട്ടുളളതായി കണക്കുകള്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates