എന്റെ അള്‍ത്താര എന്റെ അവകാശവും എന്റെ ദൈവജനത്തെ യാഥാര്‍ത്ഥ്യബോധ്്യത്തിലേക്ക് അടുപ്പിക്കാനുള്ള ഇടവും ആണെന്ന ഫാ. സാം സാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമകാലിക പശ്ചാത്തലത്തില്‍ ഒരു പുരോഹിതന്റെ നയപ്രഖ്യാപനത്തിന്റെ ഭാഗമാണ്. അള്‍ത്താരയില്‍ നിന്നുകൊണ്ട് തന്റെ ജനത്തോട് സ്വതന്ത്രമായി സംസാരിക്കാനുളള അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് വൈദികന്‍ എന്ന നിലയിലുള്ള ധീരമായ നിലപാടാണ് അദ്ദേഹം അറിയിക്കുന്നത്. പത്തനംതിട്ട രൂപതാംഗമായ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:
എന്റെ അൾത്താര പ്രസംഗം……..
കുറേ നാളുകൾക്ക് ശേഷമാണ് ഫേസ്ബുക്കിൽ എഴുതുന്നത് ഞാനൊരു ഭാരതീയൻ ആയ കത്തോലിക്കാ പുരോഹിതനാണ് അതിൽ അഭിമാനിക്കുകയും ജീവിക്കുകയും ചെയ്യുന്നു. നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ എന്ന ക്രിസ്തു ദൗത്യമാണ് എന്നെപ്പോലെ അനേകം പേരുടെ പൗരോഹിത്യ ജീവിതം. അൾത്താരയിൽ മുറിക്കപ്പെടുന്ന ബലിയിലാണ് എന്നെപ്പോലുള്ള പുരോഹിതരുടെ ആനന്ദം കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും ജീവിതത്തിൽ അനുഭവിക്കുമ്പോഴും ജീവിക്കുന്നത് എനിക്കുവേണ്ടി മുറിക്കപ്പെട്ട ക്രിസ്തുവിനു വേണ്ടി ആണെന്ന് ഓർക്കുമ്പോൾ എന്നെപ്പോലെ അനേകായിരം പുരോഹിതർ സന്തോഷിക്കുന്നു. വർഗീയത പറയാൻ താൽപര്യമില്ല പക്ഷേ പച്ചയായ യാഥാർഥ്യങ്ങൾ വിളിച്ചു പറയുക തന്നെ ചെയ്യും എന്റെ അൾത്താര അത് എന്റെ അവകാശവും എന്റെ ദൈവജനത്തെ യാഥാർഥ്യബോധത്തോടെ ലേക്ക് അടുപ്പിക്കാനുള്ള ഇടവും ആണ്, തള്ളിക്കളയേണ്ട അതിനെ തള്ളിക്കളയണം എന്ന് തന്നെ പറയും,
കളയെ വിളയിൽ നിന്ന് വേർതിരിക്കുന്നത് കർഷകന്റെ കടമയാണ്,അതിന് ആരുടെയും അനുവാദത്തിനു വേണ്ടി കാത്തു നിൽക്കാറില്ല. എന്റെ ദൈവം പിഴച്ചു പെറ്റ അവൻ എന്ന് പറയുന്ന മതസൗഹാർദ വേദികൾ എനിക്ക് ആവശ്യമില്ല, മറിച്ച് പിഴച്ചു പെറ്റവൻ അല്ല അപരന്റെ പിഴകൾ ക്കുവേണ്ടി സ്വയം മുറിവേറ്റവൻ ആണ് എന്റെ ദൈവം.
ചങ്കൂറ്റത്തോടെ ഈ യാഥാർത്ഥ്യം വിളിച്ചു പറയുവാൻ എനിക്ക് ആയില്ലെങ്കിൽ ഞാൻ ക്രിസ്തുവിന്റെ പുരോഹിതൻ അല്ല. എന്റെ അൾത്താര ഓളം കടന്നുവരുന്ന മതസൗഹാർദ്ദത്തിന് പേരിലുള്ള വിലക്കുകൾ യാഥാർത്ഥ്യം വിളിച്ചു പറയുന്നതിൽ നിന്ന് എന്നെ പിന്നോട്ട് വലിക്കില്ല കാരണം ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ് ക്രിസ്തു തന്നെ തന്റെ മുഖത്ത് അനാവശ്യമായി തല്ലിയ അവന്റെ മുഖത്തുനോക്കി ധൈര്യപൂർവ്വം നീയെന്തിന് എന്നെ തല്ലുന്നു എന്ന് ചോദിച്ചവനാണ്. അന്തി ചർച്ചകൾ കൊഴുപ്പിക്കുന്ന മാധ്യമ കൂട്ടങ്ങൾ ഒരിക്കലും ഈ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയാറില്ല.
എപ്പോഴോ കണ്ട ലെഫ്റ്റ് ആൻഡ് റൈറ്റ് എന്ന സിനിമയിൽ ഒരു മാസ് ഡയലോഗ് ഉണ്ട് അതൊന്നു മാറ്റി പിടിക്കുകയാണ് ” ഞങ്ങളുടെ ഹൃദയത്തിൽ ഒരുപാടുപേർ ഒന്നുമില്ല ഒരൊറ്റ ദൈവം ക്രിസ്തു മാപ്പ് ഞങ്ങൾ പറയൂല ” ( കാരണം സത്യം വിളിച്ചു പറയുന്നവർ മാപ്പ് പറയേണ്ട കാര്യമില്ല )
സ്നേഹപൂർവ്വം സനു അച്ചൻ