കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ റോമിലേക്ക്

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ റോമിലേക്ക് പുറപ്പെടും. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് കര്‍ദിനാള്‍ റോമിലേക്ക് പോകുന്നത്.

2021 ഒക്ടോബറില്‍ നടത്താനിരുന്ന പ്ലീനറി കോവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനം മൂലം 2022 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് പ്ലീനറിയില്‍ ചര്‍ച്ച ചെയ്യുന്നത്.

സീറോ മലബാര്‍ സഭയുടെ തലവനെന്ന നിലയിലും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗമെന്ന നിലയിലുമാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി അവസാന ആഴ്ച കര്‍ദിനാള്‍ മടങ്ങിയെത്തും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates