Wednesday, December 3, 2025
spot_img
More

    കുമ്പസാരമെന്ന കൂദാശയെ അവഹേളിച്ചു, വൈദികന്‍ പരസ്യമായി മാപ്പു പറഞ്ഞു

    കുമ്പസാരമെന്ന കൂദാശയെ പരസ്യമായി അവഹേളിച്ച പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് വൈദികന്‍ പരസ്യമായി തന്നെ മാപ്പുപറഞ്ഞു. മാര്‍ത്തോമ്മാ സഭയിലെ ഫാ. റോബിന്‍ വര്‍ഗീസാണ് പരസ്യത്തില്‍ അഭിനയിച്ചതും പരസ്യമായി മാപ്പുപറഞ്ഞതും. മുസ്ലീം മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു ഫുഡ് ഡെലിവറി സര്‍വീസിന്റെ പരസ്യചിത്രത്തിലായിരുന്നു വൈദികന്റെ അഭിനയം.

    കഴിഞ്ഞദിവസം താനുള്‍പ്പെട്ട ഒരു വീഡിയോ പലരെയും വേദനിപ്പിച്ചതായി താന്‍ മനസ്സിലാക്കുന്നുവെന്നും യാതൊരുവിധ ദുരുദ്ദേശ്യത്തോടെയോ ലാഭേച്ഛയോടെയോ അല്ല ഇത് ചെയ്തതെന്നും അദ്ദേഹം മാപ്പപേക്ഷയില്‍ പറയുന്നു.

    ആചാരങ്ങളെയും കൂദാശകളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യ്ക്തിയാണ് താന്‍. എന്നാല്‍ എനിക്ക് തെറ്റുപറ്റി. ഈ പ്രവൃത്തിയില്‍ ഞാന്‍ മനപ്പൂര്‍വ്വമായി പശ്ചാത്തപിക്കുകയും ഖേദിക്കുകയും ചെയ്യുന്നു. സഭാപിതാക്കന്മാരോടും പട്ടക്കാരോടും വിശ്വാസികളോടും ക്ഷമ ചോദിക്കുന്നു. ഒരു സഹോദരനെപോലെ തന്റെ ഈക്ഷമാപണത്തെ കണ്ട് മാപ്പ് നല്കണമെന്നും വൈദികന്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!