കാഡുന: നൈജീരിയായിലെ കാഡുന സ്റ്റേറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം കൊള്ളസംഘം തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചു, ഫാ. ജോസഫ് ഷെക്കാരിയാണ് 24 മണിക്കൂറിനുളളില്‍ മോചിതനായത്. ഞായറാഴ്ച പാതിരാത്രിയോടെ പള്ളിമേട ആക്രമിച്ച് വൈദികനെ തട്ടിക്കൊണ്ടുപോയ സംഘം തിങ്കളാഴ്ച രാത്രി പത്തരയോടെ വൈദികനെ വിട്ടയ്ക്കുകയായിരുന്നു. രൂപതാ ചാന്‍സലറാണ് മോചനവാര്‍ത്ത അറിയിച്ചത്.
അക്രമികള്‍ വൈദികന്റെ പാചകക്കാരനെ കൊലപ്പെടുത്തിയിരുന്നു. നൈജീരിയായില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്ക് അന്ത്യമില്ലാതായിരിക്കുകയാണ്.