ബുര്‍ക്കിനോ ഫാസോ: ബുര്‍ക്കിനോഫാസോയിലെ മൈനര്‍ സെമിനാരിക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ജീവാപയം സംഭവിച്ചിട്ടില്ലെങ്കിലും സെമിനാരിക്ക് സംഭവിച്ച നഷ്ടങ്ങള്‍ ഏറെയാണ്.
146 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. ഏഴു വൈദികരുമുണ്ട്. മോട്ടോര്‍ ബൈക്കിലെത്തിയ ജിഹാദികളാണ് ആക്രമണം നടത്തിയത്. ഡോര്‍മിറ്ററി, ക്ലാസ് മുറി എന്നിവയ്ക്ക് തീയിട്ട അക്രമികള്‍ ഒരു വാഹനത്തിനം തീകൊളുത്തി. മറ്റൊരു വാഹനം മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. ക്രൂശൂരൂപവും വികൃതമാക്കിയിട്ടുണ്ട്.
കുരിശു തങ്ങള്‍ക്ക് കാണേണ്ട എന്നായിരുന്നു അക്രമികളുടെ ആക്രോശം. ഇപ്പോള്‍ ഞങ്ങള്‍ പോകുന്നു തിരികെവരുമ്പോള്‍ ഇവിടെ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഞങ്ങള്‍ കൊല്ലും എന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.
ബുര്‍ക്കിനോ ഫാസോയില്‍ 60 ശതമാനം ആളുകളും മുസ്ലീമുകളാണ്. 23 ശതമാനം ക്രൈസ്തവരും. അതില്‍ കൂടുതലും കത്തോലിക്കാവിശ്വാസികളാണ്.