ലളിതം സുന്ദരം; മാര്‍ പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലിയും പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികവും ആഘോഷിച്ചു

ചങ്ങനാശ്ശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലിയും പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികവും ചങ്ങനാശ്ശേരി അതിരൂപതാ കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.

അതിരൂപതാ കേന്ദ്രത്തിലെ മാര്‍ ജെയിംസ് കാളാശ്ശേരി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അ്ധ്യക്ഷതവഹിച്ചു. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. ജെയിംസ് റാഫേല്‍ ആനാപ്പറമ്പില്‍, ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ നിന്ന് മാര്‍ പവ്വത്തിലിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തി മാര്‍ പവ്വത്തിലിന് ആശംസകള്‍ നേര്‍ന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates