യുക്രെയ്‌നില്‍ സമാധാനം പുലരാന്‍ വേണ്ടി ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാന

അസ്സീസി: യുക്രെയ്‌നില്‍ സമാധാനം പുലരാന്‍ വേണ്ടി ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും ഇന്ന് രാത്രി ഒമ്പതു മണിക്ക് നടക്കും. ആര്‍ച്ച് ബിഷപ് ഡൊമിനിഷ്യോ സോറെന്റിനോയാണ് പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

അസ്സീസിയിലെ സഭയ്‌ക്കോ അസ്സീസി നഗരത്തിനോ ഈ സമയം നിശ്ശബ്ദരായിരിക്കാന്‍ കഴിയുകയില്ല. ആര്‍ച്ച് ബിഷപ് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിന് മുഴുവനും വേണ്ടി ദൈവത്തോട് കരഞ്ഞുപ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം പറയുന്നു. അസ്സീസിയുടെ മേയറും അഞ്ച് വൈദികരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. സംവാദത്തിന് തയ്യാറാകണമെന്നു ആവശ്യപ്പെടുന്ന പ്രസ്താവനയില്‍ യുദ്ധത്തിന്റെ ദുരിതഫലം അനുഭവിക്കുന്ന ജനതയോടുള്ള ഐകദാര്‍ഢ്യവും അവര്‍ പ്രകടിപ്പിച്ചു.

സമാധാനത്തിന്റെ നഗരം എന്നാണ് അസ്സീസി അറിയപ്പെടുന്നത്. 36 വര്‍ഷം മുമ്പ് ലോകസമാധാന ദിനത്തിന് സഭ തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്.. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വിവിധ മതനേതാക്കള്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനും വേണ്ടി ഒരുമിച്ചുകൂടിയിരുന്നു. മാര്‍ച്ച് രണ്ടിന് ഉപവാസദിനമായി ആചരിച്ച് യുക്രെയ്‌ന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം മുഴക്കിയിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates