Tuesday, February 3, 2026
spot_img
More

    നിരാഹാര സമരത്തില്‍ നിന്ന് പിന്മാറണം:സ്ഥിരം സിനഡ്

    കൊച്ചി: സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പാക്കണമെന്ന ആവശ്യവുമായി നടത്തിവരുന്ന മരണംവരെയുള്ള നിരാഹാരസമരത്തില്‍ നിന്ന് പിന്മാറാന്‍ സ്ഥിരം സിനഡ് അഭ്യര്‍ത്ഥിച്ചു.

    സഭാമക്കളുടെ ആവശ്യം തികച്ചും ന്യായയുക്തമാണെങ്കിലും മരണം വരെയുള്ള നിരാഹാരസമരം ക്രൈസ്തവ ചൈതന്യത്തിന് നിരക്കുന്നതല്ല. ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന് ലഭിച്ചിട്ടുള്ളഥിനാല്‍ സഭാനിയമപ്രകാരമുളള കൃത്യമായ ഒരു വിശദീകരണം അധികം താമസിയാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെര്‍മനന്റ് സിനഡ് വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!