ലോകമെങ്ങും യുക്രെയ്‌നെ ഓര്‍ത്ത് വേദന അനുഭവിക്കുകയും സമാധാനസ്ഥാപനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയുമാണല്ലോ? ഈ അവസരത്തിലാണ് യുക്രെയ്‌നില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായി മാറിയിരിക്കുന്നത്.
കത്തോലിക്കാ പതപ്രവര്‍ത്തകനും മലയാളിയുമായ സച്ചിന്‍ ജോസാണ് വീഡിയോയും ചിത്രവും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വീഡിയോയില്‍ കുട്ടി കുരിശിനെ ആശ്ലേഷിച്ചും ചുംബിച്ചും നില്ക്കുന്നതാണ് ഉളളത്. മറ്റൊന്നില്‍ കൈവിരിച്ചുപിടിച്ച് പ്രാര്‍ത്ഥിക്കുകയാണ്.
കുട്ടികള്‍ നിഷ്‌ക്കളങ്കരാണെന്നും അവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്നുമാണ് വീഡിയോയോട് ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്.