നിനക്ക് ദൈവത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ, ഇതാ വചനം പറയുന്നത് കേള്‍ക്കൂ

എല്ലാവരുടെയും ആഗ്രഹം എല്ലാവരും തന്നെ അംഗീകരിക്കണം എന്നാണ്. പദവികള്‍ക്കും സ്ഥാനങ്ങള്‍ക്കും പിന്നാലെ പായുന്നതും എങ്ങനെയും സമൂഹത്തില്‍ സ്ഥാനം നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നതും അംഗീകാരത്തിന് വേണ്ടി തന്നെയാണ്.

സ്ഥിരമായി എത്രവര്‍ഷം ഒരു പദവി അലങ്കരിച്ചാലും അതില്‍ നിന്ന് മാറിനില്ക്കാനോ മറ്റൊരാള്‍ക്ക് അത് കൈമാറാനോ തയ്യാറാകാത്തവരും നമുക്കിടയിലുണ്ട്. സഭയിലും സമൂഹത്തിലും ഇത്തരക്കാരെ കാണാന്‍ കഴിയും. ഇതിനെല്ലാം പിന്നിലുള്ളത് അംഗീകാരത്തിന് വേണ്ടിയുള്ള ആഗ്രഹമാണ്. ഓരോ മനുഷ്യന്റെ ഉള്ളിലും ഈ വികാരം ശക്തമായിട്ടുണ്ട്. എന്നാല്‍ വൈരുദ്ധ്യമെന്ന് തോന്നുന്നത് നാം എല്ലാവരും മനുഷ്യരുടെ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നത് എന്നാണ്. മനുഷ്യരുടെ മുമ്പില്‍ അംഗീകാരം നേടിയെടുക്കാനുള്ള വൃഥാശ്രമങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ സത്യസന്ധമായി ഒരു കാര്യം വിലയിരുത്തേണ്ടതുണ്ട്.

ദൈവം എന്നെ അംഗീകരിക്കുന്നുണ്ടോ.. ദൈവം എന്നെ അംഗീകരിച്ചില്ലെങ്കില്‍ ലോകത്തിലെ എല്ലാ പദവികളും കിട്ടിയാലും അതുകൊണ്ടെന്തു പ്രയോജനം.? ലോകം മുഴുവന്‍ നേടിയാലും ആ്ത്മാവ് നഷ്ടമായാല്‍ അതുകൊണ്ട് പ്രയോജനമില്ലെന്ന് പറയുന്ന തിരുവചനം പോലെ തന്നെയാണ് ഇത്.

എന്നാല്‍ ദൈവം ആരെയാണ് അംഗീകരിക്കുന്നത് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. തിരുവചനം അതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
എന്നാല്‍ ദൈവം തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു.( 1 കോറി 8:3)

നമുക്ക് ആത്മശോധന നടത്താം,ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ.. അതിനനുസരിച്ചായിരിക്കും ദൈവം എന്നെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കി്ട്ടുന്നതും. ദൈവം അംഗീകരിച്ചില്ലെങ്കില്‍ മറ്റാര് അംഗീകരിച്ചാലും പ്രയോജനമില്ലെന്നും മറക്കാതിരിക്കുക.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates