spot_imgspot_imgspot_imgspot_img

അജ്മറിന്റെ ആദ്യ മെത്രാനെ ദൈവദാസനായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അജ്മര്‍ രൂപതയുടെ ആദ്യ മെത്രാനും ഫ്രഞ്ച് കപ്പൂച്ചിന്‍ സഭാംഗവുമായിരുന്ന ബിഷപ് ഫോര്‍ത്തുനാത്തൂസ് ഹെന്റി കൗമോണ്ടിനെ ദൈവദാസനായി പ്രഖ്യാപിച്ചു. ഇതോടെ വിശുദ്ധനായി പ്രഖ്യാപിക്കാനുളള നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കമായി.

1897 ലാണ് ബിഷപ്പ് ഫോര്‍ത്തുനാത്തൂസ് ആദ്യമായി ഇന്ത്യയിലേക്ക് എത്തിയത്. 1903 ല്‍ രജ്പുത്ര മിഷന്റെ അപ്പസ്‌തോലിക് പ്രിഫെക്ടായി. ഇന്ത്യയിലെ കപ്പൂച്ചിന്‍ സഭാംഗങ്ങളുടെ ആദ്യത്തെ സുപ്പീരിയറുമായിരുന്നു. പ്രഭുദാസി സിസ്റ്റേഴ്‌സ് ഓഫ് അജ്‌മെര്‍, മിഷന്‍ സിസ്റ്റേഴ്‌സ് ഓഫ് അജ്‌മെര്‍ എന്നീ രണ്ടു സന്യാസിനി സമൂഹങ്ങളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

അജ്‌മെറിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലില്‍ നടന്ന ദൈവദാസപ്രഖ്യാപന ചടങ്ങില്‍ ബിഷപ് പിയൂസ് തോമസ് ഡിസൂസ, എമിരത്തൂസ് ബിഷപ് ഇഗ്നേഷ്യസ് മെനേസെസ്, ബിഷപ് ഓസ്വാള്‍ഡ് ലൂയീസ്, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates