ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന വാര്‍ഷികം ഇന്ന്

പാലാരിവട്ടം: ചെറുപുഷ്പ മിഷന്‍ ലീഗ് 74 ാമത് വാര്‍ഷികം ഇന്ന് ഇടുക്കി രൂപതയിലെ മുരിക്കാശ്ശേരിയില്‍ നടക്കും. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും.

പ്രതിനിധി സമ്മേളനം, സിഎംഎല്‍ കേരളസ്റ്റേറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം, എന്റെ മിഷന്‍ലീസ് പുസ്തകപ്രസാധനം, ഫാ. ജോസഫ് മാലിപ്പറമ്പില്‍, പി സി അബ്രഹാം( കുഞ്ഞേട്ടന്‍ ) അവാര്‍ഡ് സമര്‍പ്പണം, 2020-21 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള രൂപത, മേഖല, ശാഖകള്‍ക്ക് അംഗീകാര പത്രവിതരണം, വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും.

ആയിരങ്ങള്‍ അണിനിരക്കുന്ന പ്രേഷിതറാലിയും ഉണ്ടായിരിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates