Sunday, July 13, 2025
spot_img
More

    ഫാ.ടോമി അടാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ നാലിന്

    ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍നാലിന് കാന്റര്‍ബറിയില്‍ നടക്കും.ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വക്താവും മീഡിയ കമ്മീഷന്‍ ചെയര്‍മാനും സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും ധ്യാനഗുരുവുമായ ഫാ.ടോമി അടാട്ട് നേതൃത്വം നല്കും.

    സിസ്റ്റര്‍ ആന്‍മരിയ, ഫാ. ഹാന്‍സ് പുതിയകുളങ്ങര, ഫാ.ജോസഫ് മുക്കാട്ട് തുടങ്ങിയവരും വചനം പങ്കുവയ്ക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

    ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ തിരുവചനപ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന,പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്,കുമ്പസാരംസ കൗണ്‍സലിംങ് തുടങ്ങിയവ ഉണ്ടായിരിക്കും. മോണ്‍.ജോര്‍ജ് തോമസ് ചേലക്കല്‍ വിശുദ്ധ ബലി അര്‍പ്പിക്കുകയും പ്രധാന സന്ദേശം നല്കുകയും ചെയ്യും. കുട്ടികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനാശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.

    കൂടുതല്‍ വിവരങ്ങള്‍ക്ക്: 07515863629,07939539405

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!