Tuesday, November 4, 2025
spot_img
More

    ചൈന: ക്രൈസ്തവ പുസ്തകങ്ങള്‍ വിറ്റഴിച്ചതിന്റെ പേരില്‍ അറസ്റ്റ്, കുടുംബം ദുരിതക്കയത്തില്‍

    ബെയ്ജിംങ്: വിശുദ്ധ ഗ്രന്ഥം ഉള്‍പ്പടെ ക്രൈസ്തവപുസ്തകങ്ങള്‍ വിറ്റഴിച്ചതിന്റെ പേരില്‍ റെയ്ഡും അറസ്റ്റും ജയില്‍ശിക്ഷയും നേരിടേണ്ടിവന്ന ക്രൈസ്തവകുടുംബം ദുരിതക്കയത്തില്‍. അനുവാദമില്ലാതെ ക്രൈസ്തവപുസ്തകങ്ങള്‍ അച്ചടിക്കുകയും വിറ്റഴിക്കുകയും ചെയ്തു എന്ന കുറ്റം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട ക്രൈസ്തവദമ്പതിമാരുടെ കുടുംബമാണ് ദുരിതങ്ങളിലൂടെ കടന്നുപോകുന്നത്.

    ഏഴു വര്‍ഷം ജയില്‍ ശിക്ഷയും വന്‍തുക പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. 53 ഉം 44 ഉം വയസ് പ്രായമുള്ള ക്രൈസ്തവദമ്പതികള്‍ക്ക് കഴിഞ്ഞവര്‍ഷമാണ് കോടതിശിക്ഷ വിധിച്ചത്. അപ്പീല്‍ നല്കിയെങ്കിലും അത് തള്ളിക്കളഞ്ഞു. മുന്‍സിപ്പല്‍ കള്‍ച്ചര്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും മുന്‍സിപ്പല്‍ നാഷനല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ 210,000 പുസ്തകങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 24 പുസ്തകങ്ങള്‍ അനധികൃത പുസ്തകങ്ങള്‍ ആണെന്നാണ് അധികാരികളുടെ പക്ഷം.

    പിഴ കൊടുക്കാനായി ദമ്പതികളുടെ വീടും സ്ഥലവും കാറും ലേലം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. 22 വയസുമുതല്‍ 22 വരെ പ്രായമുളള നാലുകുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. കുട്ടികള്‍ ഇപ്പോള്‍ വല്യപ്പന്റെയും വല്യമ്മയുടെയും സംരക്ഷണത്തിലാണ്. ഈ കുുടംബത്തെ സംബന്ധിച്ച് താങ്ങാനാവാത്തതാണ് പിഴത്തുകയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.മാതാപിതാക്കള്‍ ജയിലിലായതോടെകുട്ടികളുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

    മതപരമായ പുസ്തകങ്ങളുടെ വില്പനയുംഅച്ചടിയും നിരീശ്വരരാജ്യമായ ചൈനയില്‍ കടുത്ത നിരീക്ഷണത്തിലും സെന്‍സര്‍ഷിപ്പിലുമാണ് നടക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!