Sunday, February 8, 2026
spot_img
More

    മെയ് 31 ന് പാപ്പായ്‌ക്കൊപ്പം ജപമാല ചൊല്ലി യുക്രെയ്‌ന് വേണ്ടി പ്രാര്‍ത്ഥിക്കാം

    വത്തിക്കാന്‍ സിറ്റി: മെയ് മാസം മുപ്പത്തിയൊന്നാം തീയതി യുക്രെയ്‌ന് വേണ്ടി മാര്‍പാപ്പയ്‌ക്കൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ വത്തിക്കാന്റെ ആഹ്വാനം. സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ അന്നേ ദിവസം വൈകുന്നേരം ആറു മണിക്കാണ് മാര്‍പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത്. സമാധാനരാജ്ഞിയായ മറിയത്തിന്റെ രൂപത്തിന് മുമ്പിലായിരിക്കും പ്രാര്‍ത്ഥന.

    ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് യുക്രെയ്‌നില്‍ സമാധാനം പുലരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് വത്തിക്കാന്റെ ആഹ്വാനം. പൊന്തിഫിക്കല്‍ കൗണ്‍സില്‍ഫോര്‍ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷനാണ് ഇതു സംബന്ധിച്ച് പ്ര്‌സ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

    സമാധാനരാജ്ഞിയായ മറിയത്തിന്റെ രൂപം സ്ഥാപിച്ച് ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധം അവസാനിക്കാന്‍ വേണ്ടി ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ പ്രാര്‍ത്ഥിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ആജ്ഞാപിച്ചുകൊണ്ട് ഇടതുകരം ഉയര്‍ത്തിനില്ക്കുന്ന മറിയത്തെയാണ് ഈ രൂപത്തില്‍ ശില്പി ഗ്വിഡോ ഗാലി അവതരിപ്പിച്ചിരിക്കുന്നത്. മറുകൈയില്‍ ഉണ്ണീശോയെയും മാതാവ് വഹിച്ചിട്ടുണ്ട്. സമാധാനത്തിന്റെ പ്രതീകമായ ഒലിവിലച്ചില്ലയും രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

    മാര്‍ച്ച് 25 ന് ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രെയ്‌നെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുപ്രാര്‍ത്ഥിച്ചിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!