ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസ പരിശീലനം അത്ഭുതപ്പെടുത്തുന്നത്: ആര്‍ച്ച് ബിഷപ് ജിറേല്ലി

കൊച്ചി: ഇന്ത്യയിലെ കത്തോലിക്കാവിശ്വാസപരിശീലനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയും വത്തിക്കാന്‍പ്രതിനിധിയുമായ ആര്‍ച്ച് ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി. ഇന്ത്യയിലെ കത്തോലിക്കാസഭ നന്മകളാല്‍ സമ്പന്നമാണ്. വെല്ലുവിളികള്‍ നിറഞ്ഞ മതബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകരെയും വൈദികരെയും അഭിനന്ദിക്കുന്നു. വരാപ്പുഴ അതിരൂപതയില്‍ വിശ്വാസപരിശീലനവര്‍ഷത്തിന് തുടക്കംകുറിച്ച് സംഘടിപ്പിച്ച ഡിഡാക്കേ 2022 മതാധ്യാപക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മതാധ്യാപകസംഗമം ഉദ്ഘാടനം ചെയ്തു.25 വര്‍ഷം പൂര്‍ത്തിയാക്കിയ മതാധ്യാപകരെ യോഗത്തില്‍ ആദരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates