സ്ഥൈര്യലേപനം സ്വീകരിച്ച മകന് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി മാര്‍ക്ക് വാല്‍ബെര്‍ഗ്

സ്ഥൈര്യലേപനം സ്വീകരിച്ച മകന് അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും നേര്‍ന്നുകൊണ്ടുള്ള ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗ്ിന്റെ കുറിപ്പ് വൈറലാകുന്നു. ഈ ചെറുപ്പക്കാരനെയോര്‍ത്ത് ഞാന്‍ അഭിമാനം കൊളളുന്നു. അഭിനന്ദനങ്ങള്‍. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും മമ്മി അര്‍ഹിക്കുന്നു. നന്ദിബേബി..
മാര്‍ക്കിന്‌റെ മകന്‍ മൈക്കിള്‍ സ്ഥൈര്യലേപനം സ്വീകരിച്ചത് മെയ് 30 നാണ് .
മാര്‍ക്കിന്റെ ഭാര്യയും മകന്റെ സ്ഥൈര്യലേപനവാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. വൈദികനൊപ്പം നില്ക്കുന്ന ഫോട്ടോയാണ് ഭാര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതോട് അനുബന്ധിച്ച് വീഡിയോയും മാര്‍ക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. കുരിശുവരച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്.കര്‍ത്താവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇത് സഹായകരമാകുമെന്ന് അദ്ദേഹം യുവാക്കളോട് പറയുന്നു.

ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്ന് മകനോടും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് എല്ലാവരോടുമായി അദ്ദേഹം സന്ദേശത്തില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates