എറണാകുളം അതിരൂപത പ്രതിനിധി സംഘം റോമിലേക്ക്

കൊച്ചി: പൗരസ്ത്യ സഭാ കാര്യാലയം അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനോര്‍ദോ സാന്ദ്രിയുടെ ക്ഷണപ്രകാരം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികപ്രതിനിധി സംഘം മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലിന്റെ നേതൃത്വത്തില്‍ എട്ടിന് റോമിലേക്ക് പോകും.പത്തിനാണ് ചര്‍ച്ച.

വികാരി ജനറാല്‍മാരായ ഫാ. ഹോര്‍മിസ് മൈനാട്ടി, ഫാ.ജോസ് പുതിയേടത്ത്, ഫാ.ജോയി അയിനിയാടന്‍, എറണാകുളം കത്തീഡ്രല്‍ വികാരി മോണ്‍. ആന്റണി നരികുളം, ചാന്‍സലര്‍ ഫാ.ബിജു പെരുമായന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുളളത്.

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം അതിരൂപതയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്യാനാണ് ക്ഷണമെന്ന് പിആര്‍ഒ ഫാ. മാത്യു കിലുക്കന്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates