Saturday, March 15, 2025
spot_img
More

    കോരിച്ചൊഴിയുന്ന മഴയത്തും മുട്ടിന്മേല്‍ നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഓസ്‌ട്രേലിയായിലെ പുരുഷന്മാരുടെ വീഡിയോ വൈറല്‍

    സിഡ്‌നി: സിഡ്‌നി അതിരൂപത പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മഴയത്ത് കുട നിവര്‍ത്തിപിടിച്ച് മുട്ടിന്മേല്‍ നിന്ന്ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന പുരുഷന്മാരുടെ വീഡിയോയാണ് ഇത്. സിഡ്‌നിയിലെ സെന്റ് മേരീസ് കത്തീഡ്രലാണ് വേദി.

    പ്രതികൂല കാലാവസ്ഥയെപോലും മറികടന്ന് ജപമാല ചൊല്ലുന്ന ഈ പുരുഷന്മാര്‍ വിശ്വാസത്തിന്റെ പ്രതീകങ്ങളെന്നാണ് സോഷ്യല്‍ മീഡിയായില്‍ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. ഒരു മണിക്കൂറോളം നീണ്ടതായിരുന്നു ജപമാല പ്രാര്‍ത്ഥന.

    പരിശുദ്ധ കന്യക ഇവരുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ എന്തായാലും കേട്ടിട്ടുണ്ടാവുമെന്ന് വളരെയധികംപേര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!