വത്തിക്കാന്‍ സിറ്റി: ശ്രീലങ്കയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. സാമ്പത്തികവും രാഷ്ട്രീയവുമായ അസ്ഥിരതകളാല്‍ ക്ലേശം അനുഭവിക്കുന്ന ശ്രീലങ്കയിലെ ജനങ്ങളോട് ഐകദാര്‍ഢ്യംപ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു പാപ്പ. ഇന്നലെ നടന്ന യാമപ്രാര്‍ത്ഥനക്കിടയിലാണ് മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടതും ശ്രീലങ്കയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതും.
ശ്രീലങ്കയിലെ ജനങ്ങളുടെ നിലവിളി കേള്‍ക്കാതെ പോകരുതെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊടുക്കണമെന്നും പാപ്പ നേതാക്കന്മാരോട് അഭ്യര്‍ത്ഥിച്ചു.
ശ്രീലങ്കയിലെ 22 മില്യന്‍ ആളുകള്‍ സാമ്പത്തികമായ അസ്ഥിരതകള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ്.