Wednesday, November 5, 2025
spot_img
More

    മെക്‌സിക്കോ: വൈദികരുടെ ജീവനെടുക്കുന്ന രാജ്യമെന്ന് റിപ്പോര്‍ട്ട്

    മെക്‌സിക്കോ: മെ്ക്്‌സിക്കോ വൈദികരുടെ ജീവനെടുക്കുന്ന രാജ്യമാണെന്ന് റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ കാത്തലിക് മള്‍ട്ടമീഡിയ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പറയുന്നത്. 1990 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം ഒരു കര്‍ദിനാള്‍ ഉള്‍പ്പടെ 57 വൈദികരാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് ആന്ദ്രെ മാനുവല്‍ലോപ്പസിന്റെ ആറുവര്‍ഷത്തെ ഭരണത്തിനിടയില്‍ ആദ്യത്തെ മൂന്നരവര്‍ഷത്തിനിടയില്‍ ഏഴു വൈദികര്‍ കൊല ചെയ്യപ്പെട്ടു. വിശ്വാസികളെ ഞെട്ടിച്ച കൊലപാതകമായിരുന്നു ആര്‍ച്ച് ബിഷപ് ജുവാന്‍ ജീസസിന്റേത്. സിറ്റി എയര്‍പോര്‍ട്ടില്‍ വച്ച് 1993 മെയ് 24 ന് അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. ആളുമാറിയാണ് ഈ കൊലപാതകം നടന്നതെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും ഗവണ്‍മെന്റിന്റെ ഇടപെടലിനെക്കുറിച്ചുളള സൂചനകള്‍ പിന്നീട് പുറത്തുവന്നിരുന്നു,

    രാജ്യം നേരിടുന്ന മനുഷ്യക്കുരുതിക്ക് അവസാനമുണ്ടാകണമെന്ന് ആഗ്രഹിച്ചുകൊണ്ട് ഇന്നലെ മെക്‌സിക്കോയില്‍ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടന്നു. കൊലപാതകത്തിന്റെ ഇരകള്‍ക്കുവേണ്ടിയും അതോടൊപ്പം കാരണക്കാരായവരുടെ മാനസാന്തരത്തിനു വേണ്ടിയുമായിരുന്നു പ്രത്യേക പ്രാര്‍ത്ഥനകള്‍.

    വൈദികരുടെ കൊലപാതകങ്ങളെ കൂടാതെ 13,679 നരഹത്യകള്‍ ജനുവരി ഒന്നുമുതല്‍ ജൂലൈ ഏഴുവരെ ഈ വര്‍ഷത്തില്‍ മാത്രം നടന്നിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!