ഓരോ നിമിഷവും ഓരോ വര്‍ഷവും പുണ്യത്തില്‍ വര്‍ദ്ധനവുണ്ടായി ജീവിക്കേണ്ടവരാണ് നാം. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ലെന്ന് മാത്രമല്ല ദൈവികകൃപ നഷ്ടപ്പെടുത്തുന്നുമുണ്ട്. പുണ്യത്തില്‍ വളരാതെയും കൃപാവരങ്ങളുടെ നഷ്ടപ്പെടലിലും നാം ജീവിക്കുന്നത് എന്തുകൊണ്ടാണ്?
ബലഹീനനും ചഞ്ചലചിത്തനുമായ അധ:പതിച്ച മനുഷ്യരായ നാം നമ്മില്‍തന്നെ ആശ്രയിക്കുന്നു എന്നതാണ് ഇതിനുള്ളകാരണം. തനിക്ക് ലഭിച്ച കൃപാവരങ്ങളും പുണ്യങ്ങളും യോഗ്യതകളും സ്വന്തം ശക്തികൊണ്ട് കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്നാണ് നാം കരുതുന്നത്.
ഇത് ശരിയല്ല. ദൈവത്തിന്റെ കൃപകൊണ്ടു മാത്രമേ നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയൂ. നാം ദൈവകൃപയില്‍ കൂടുതലായി ആശ്രയിക്കണം. അഭയം തേടണം. അപ്പോള്‍ നമുക്ക് പുണ്യത്തില്‍വളരാനും കൃപയില്‍ ജീവിക്കാനും സാധിക്കും.