ഭരണങ്ങാനം ഭക്തിസാന്ദ്രം; അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറുന്നു

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറുന്നു. രാവിലെ 10.45 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും ചടങ്ങുകള്‍ മാത്രമായി ന്ടത്തിയ തിരുനാള്‍ ഇത്തവണ പഴയതുപോലെ ആഘോഷമായി കൊണ്ടാടും.

പ്രധാന തിരുനാള്‍ 28 നാണ്. അന്നേദിവസംവെളുപ്പിന് 4.45 മുതല്‍ രാത്രി 9.30 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 28 വരെ ദിവസവുംരാവിലെ 5.30, 6.30,8,11, ഉച്ചകഴിഞ്ഞ് 2.30, 5 എ്ന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.

വിവിധ രൂപതകളിലെ മെത്രാന്മാര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates