ചാവറയച്ചന്റെ സംഭാവനകള്‍ അടുത്തവര്‍ഷം മുതല്‍ പാഠപുസ്തകങ്ങളിലുണ്ടാവുമെന്ന് മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ വിശുദ്ധചാവറയച്ചന്റെ സംഭാവനകളും ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗത്തിലെ പരിഷ്‌ക്കര്‍ത്താക്കള്‍ക്കും നവോത്ഥാനനായകര്‍ക്കുമൊപ്പം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തില്‍ നവോത്ഥാനനായകരുടെ സംഭാവന സംബന്ധിച്ച ഭാഗത്തു നിന്ന് ചാവറയച്ചന്റെ സംഭാവനകള്‍ ഒഴിവാക്കിയത് ശരിയായില്ലെന്നും ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമുള്ള പി. ജെ ജോസഫിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവില്‍ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടെ പട്ടികയില്‍ ചാവറയച്ചനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുരിച്ചും സൂചിപ്പിക്കുന്നുണ്ട്.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്റി കേരളചരിത്രം ഭാഗത്തിലും ചാവറയച്ചനെ ഫോട്ടോ സഹിതം പ്രതിപാദിച്ചിട്ടുമുണ്ട്. മന്ത്രി വിശദീകരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates