കാഡുന: നൈജീരിയായില്‍ നിന്ന് കഴിഞ്ഞ ആഴ്ച കൊള്ളസംഘം തട്ടിക്കൊണ്ടുപോയ രണ്ടുവൈദികരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി രൂപതാവൃത്തങ്ങള്‍ അറിയിച്ചു. ഒരാള്‍ രക്ഷപ്പെട്ട വിവരവും രൂപത പങ്കുവച്ചിട്ടുണ്ട്.ജൂലൈ 15 ന് വൈകുന്നേരം 5.45 നാണ് ക്രൈസ്റ്റ് ദ കിംങ് കാത്തലിക് ചര്‍ച്ചിന്റെ റെക്ടറിയില്‍ നിന്ന് ഫാ.ജോണ്‍ മാര്‍ക്കിനെയും ഫാ. ഡെണാറ്റസിനെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഫാ.ഡെണാറ്റസാണ് രക്ഷപ്പെട്ടത്.ഫാ.ജോണ്‍ മൃഗീയമായി കൊല്ലപ്പെടുകയാണുണ്ടായത്.
നാളെ കഫാന്‍ചാന്‍സ് സെന്റ് പീറ്റര്‍ കത്തീഡ്രലില്‍ ഫാ. ജോണിന്റെ സംസ്‌കാരം നടക്കും.
ജൂലൈയില്‍ മാത്രം ഏഴു കത്തോലിക്കാ വൈദികരെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകല്‍ നൈജീരിയായില്‍ അടുത്തയിടെയായിവര്‍ദ്ധിച്ചുവരികയാണ്.