Wednesday, February 18, 2026
spot_img
More

    നൈജീരിയായില്‍ നടക്കുന്നത് സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഭീകരവാദം: തുറന്നടിച്ച് കത്തോലിക്കാ വൈദികന്‍

    അബൂജ: നൈജീരിയായില്‍ നടക്കുന്ന സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് ഭീകരവാദമാണെന്ന് ഫാ.പാട്രിക് അലുമുക്കു.അബൂജ അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറാണ് ഇദ്ദേഹം.

    ക്രൈസ്തവരെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളില്‍ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. നൈജീരിയായിലെ സഭയ്ക്ക് ജനങ്ങളെ സംരക്ഷിക്കാനുള്ള കഴിവില്ല.വൈദികരെപോലും സുരക്ഷിതമാക്കാന്‍ സഭയ്ക്ക് കഴിയുന്നില്ല. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും വൈദികര്‍ ഇരകളാകുന്നു.

    സഭയ്ക്ക് ആളുകളെ സംരക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്,. പക്ഷേ സഭയ്ക്ക് എവിടെയാണ് പട്ടാളം?സഭയ്ക്ക് എവിടെയാണ് പോലീസ്? ഫാ. പാട്രിക് ചോദിക്കുന്നു. നിലവിലുള്ള സര്‍ക്കാര്‍ കോമ്പ്രമൈസിലൂടെയാണ് കടന്നുപോകുന്നത്. ഞായറാഴ്ചകളില്‍ ദേവാലയങ്ങളില്‍ കര്‍ശനസുരക്ഷ ഉറപ്പുവരുത്തുന്നതിന് സഭ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

    നെയ്‌റോബിയില്‍ ജൂലൈ 19 മുതല്‍ 22 വരെ നടന്ന പാന്‍ ആഫ്രിക്കന്‍ കാത്തലിക് കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിയോളജി,സൊസൈറ്റി,പാസ്റ്ററല്‍ ലൈഫ് എന്നിവയെക്കുറിച്ചായിരുന്നു സെമിനാര്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!