5 ദിവസവും 22 മണിക്കൂറും 50 മിനിറ്റുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാനഡ സന്ദര്‍ശനത്തിന് തുടക്കമായി

വത്തിക്കാന്‍ സിറ്റി: 5 ദിവസവും 22 മണിക്കൂറും 50 മിനിറ്റും നീണ്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ കാനഡസന്ദര്‍ശനത്തിന് തുടക്കമായി. ഇന്നലെ രാവിലെയാണ് പാപ്പ സന്ദര്‍ശനം ആരംഭിച്ചത്. കര വ്യോമ മാര്‍ഗ്ഗങ്ങളിലൂടെ 19246 കിലോമീറ്ററാണ് പാപ്പ സഞ്ചരിക്കുന്നത്, അഞ്ചു ദിവസം നീണ്ട ഈ യാത്രയില്‍ മാര്‍പാപ്പ ആകെ 9 പ്രഭാഷണങ്ങള്‍ നടത്തും. ഈ അപ്പസ്‌തോലിക യാത്രയെ അനുതാപതീര്‍ത്ഥാടനം എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1984,1987,2002 എന്നീ വര്‍ഷങ്ങളില്‍ കാനഡ സന്ദര്‍ശിച്ചിട്ടുണ്ട്.

റഷ്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് കാനഡ. കാനഡയിലെ ജനങ്ങളില്‍ 84 ശതമാനവും വെളുത്തവര്‍ഗ്ഗക്കാരാണ്. 10 ശതമാനം ഏഷ്യക്കാരും 4 ശതമാനം ആദിമജനവിഭാഗങ്ങളുമാണ്. 64 ശതമാനം ക്രൈസ്തവരാണ് ഇവിടെയുള്ളത്. ഇതില്‍ 44 ശതമാനം കത്തോലിക്കരാണ്.

കാനഡയിലെ സീറോ മലബാര്‍ രൂപതയായ മിസിസാവ്ഗ രൂപതയുടെഅധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ്‌കല്ലുവേലില്‍ ആണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates