അബൂജ: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഭീതിയൊഴിയാതെ നൈജീരിയ. ഏറ്റവും ഒടുവിലത്തെസംഭവമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് പാസ്റ്ററുടെ രണ്ട് ആണ്‍മക്കളെ അക്രമികള്‍വെടിവച്ചുകൊല്ലുകയും മകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു എന്നതാണ്. 19 കാരനായ കെഫ്രിയും 23 കാരനായ ഫാനെയേയുമാണ് കൊല്ലപ്പെട്ടത്. 13 കാരിയായ കള്‍ ഇല്‍ഗാഗ്ലയെ മോചനദ്രവ്യംനല്കിയതിനെ തുടര്‍ന്ന് വിട്ടയച്ചതായും വാര്‍ത്തയുണ്ട്.
ചര്‍ച്ച് ഓഫ് ദ ബ്രദറണ്‍ ഇന്‍ നൈജീരിയായിലെ പാസ്റ്ററുടെ കുടുംബത്തിനാണ് ഈ ദുര്യോഗമുണ്ടായത്. പാസ്റ്റര്‍ക്കും ഭാര്യയ്ക്കും അപകടത്തില്‍ പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.