കംബാല: സീറോ മലബാർ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഉഗാണ്ട, സൗത്ത് ആഫ്രിക്ക, കെനിയ, സീഷെൽസ്, സാംബിയ, ഘാന, ബോട്സ്വാന, ഈജിപ്ത്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില് പ്രവർത്തനം തുടങ്ങി. ഇതോടെ കത്തോലിക്കാ കോണ്ഗ്രസിന്റെ പ്രവർത്തനമുള്ള രാജ്യങ്ങളുടെ എണ്ണം അമ്പതായി.
കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ സമ്മേളനത്തിൽ ഗ്ലോബൽ ഭാരവാഹികളും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആഫ്രിക്ക നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു .ഡോ. വിൻസെന്റ് പാലത്തിങ്കല്, ഫാ. ജോർജ് നെടുമറ്റം ,ഫാ. ജോസഫ് ഇലഞ്ഞിക്കൽ, നവിൽ വർഗീസ് തുടങ്ങിയവര് പങ്കെടുത്തു.