കോവിഡ്;ഡിവൈന്‍ വേള്‍ഡ് സൊസൈറ്റി പ്രൊവിന്‍ഷ്യാല്‍ അന്തരിച്ചു

ജാര്‍സുഗുഡ:ഡിവൈന്‍ വേള്‍ഡ് സൊസൈററിയുടെ ഈസ്‌റ്റേണ്‍ ഇന്ത്യ പ്രൊവിന്‍ഷ്യാള്‍ഫ ഫാ. പെട്രസ്‌കുലു അന്തരിച്ചു.62 വയസായിരുന്നു. ഓഗസ്റ്റ് 10 ന് 62ാം പിറന്നാള്‍ ആഘോഷിച്ച ഇദ്ദേഹം 18 നാണ് മരണമടഞ്ഞത് .

കോവിഡ് ബാധിച്ചാണ് മരണമടഞ്ഞിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ജലദോഷപ്പനിയിലായിരുന്നു തുടക്കം. കാലാവസ്ഥമാറ്റത്തിന്റെ ഭാഗമായിട്ടാണ് വന്നതെന്നാണ് കരുതിയിരുന്നത്. പിന്നീട് ന്യൂമോണിയായി അത് മാറുകയായിരുന്നു, ശ്വാസതടസം നേരിട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. സെന്റ് മേരീസ് ഹോസ്പിറ്റലില്‍ നി്ന്ന് വിശാഖ ഹോസ്പിറ്റലിലേക്ക് മാറ്റി. ഓക്‌സിജന്‍ ലെവല്‍വളരെയധികം താണുപോയിരുന്നു.

ഇവിടെ വച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍കാണിച്ചിരുന്നുവെങ്കിലും റിസള്‍ട്ട് നെഗറ്റീവായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നു, തുടര്‍ന്ന് അതേ ഹോസ്പിറ്റലിലെ കോവിഡ് ബ്ലോക്കിലേക്ക് മാറ്റുകയായിരുന്നു.

സംസ്‌കാരം നാളെ സെന്റ് ആര്‍നോള്‍ഡ് ദേവാലയത്തില്‍ രാവിലെ 10 മണിക്ക് നടക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates