വല്ലാര്‍പാടം: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 4 മുതല്‍ 7 വരെ നടക്കും.വൈകുന്നേരം 4.30 മുതല്‍ 9.00വരെയാണ് കണ്‍വന്‍ഷന്‍.
ദേശീയമരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലെ തിരുനാളിനോട് അനുബന്ധിച്ചാണ് കണ്‍വന്‍ഷന്‍. സെപ്തംബര്‍ 16 മുതല്‍ 24 വരെയാണ് തിരുനാള്‍.
ഒക്ടോബര്‍ ഒന്നിനാണ് എട്ടാമിടം.