Sunday, December 22, 2024
spot_img
More

    ഫാ. ജൂഡ് ബോട്ടെല്‍ഹോയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന്


    മുംബൈ: സഭയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ മിനിസ്ട്രിയുടെ തലവനായി സേവനമനുഷ്ഠിക്കുകയും അതിനെ നവീകരിക്കുകയും ചെയ്ത ഫാ ജൂഡ് ബോട്ടെല്‍ഹോയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് ആന്‍ഡ്രൂ ദേവാലയത്തില്‍ നടക്കും. സഭയില്‍ സോഷ്യല്‍ മീഡിയാ ഔട്ട്‌റീച്ച് ആരംഭിച്ചതിന്റെ ഉത്തരവാദി ഇദ്ദേഹമായിരുന്നു. മാറുന്ന കാലത്തിന് അനുസരിച്ച് സഭയും ആധുനിക സാങ്കേതികവിദ്യകളും മാധ്യമസാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

    1993 ല്‍ മീഡിയാ റിലേഷന്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിനായി സിബിസിഐ മീഡിയാ ഡെസ്‌ക്കിന്റെ ആദ്യ സെക്രട്ടറിയായി നിയമിച്ചത് ഇദ്ദേഹത്തെയായിരുന്നു. മുംബൈ അതിരൂപതയില വൈദികനായ ഇദ്ദേഹം ജൂലൈ 16 നാണ് മരണമടഞ്ഞത്. 74 വയസായിരുന്നു

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!