കാമറൂണ്‍: കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ച് കത്തോലിക്കാ വൈദികരുടെയും മൂന്ന് അല്മായരുടെയും കന്യാസ്ത്രീയുടെയും സഹായാഭ്യര്‍ത്ഥനയുടെ വീഡിയോ പുറത്ത്.
സുരക്ഷിതരായി തങ്ങളെ മോചിപ്പിക്കണമെന്നാണ് വീഡിയോയില്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. സെപ്തംബര്‍ 16 നാണ് സെന്റ് മേരീസ് കത്തോലിക്കാ ഇടവകയില്‍ നി്ന്ന് തോക്കുധാരികള്‍ വൈദികനുള്‍പ്പടെ അഞ്ചുപേരെ തട്ടിക്കൊണ്ടുപോയത്.
45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബിഷപ് അലോഷ്യസ് ഫോണ്‍ഡോങിനോടാണ് തങ്ങളുടെ മോചനത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യണമെന്ന് അഭ്യര്‍്ത്ഥിച്ചിരിക്കുന്നത്. പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക. വൈദികന്‍ സങ്കടത്തോടെ വീഡിയോയില്‍ പറയുന്നു,
തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യമാണ് ആവശ്യപ്പെടുന്നതെന്നും എന്നാല്‍ ഒരു ഡോളര്‍പോലും ഇക്കാര്യത്തിന് വേണ്ടി നല്കാനില്ലെന്നുമാണ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂ നെക്കായുടെ നിലപാട്. ഇത്തരം തട്ടിക്കൊണ്ടുപോകലിലൂടെ സഭയില്‍ നി്ന്ന് പണം കവരുക എന്നതാണ് അക്രമികളുടെ ഉദ്ദേശ്യം. മോചനദ്രവ്യത്തിന് വേണ്ടി നല്കാന്‍ സഭയ്ക്ക് പണമില്ല.അദ്ദേഹം വ്യക്തമാക്കി.