വത്തിക്കാന്‍ സിറ്റി: ചൈന വത്തിക്കാന്‍ ഉടമ്പടി രണ്ടാം വട്ടവും പുതുക്കി. ചൈനയിലെ മെത്രാന്മാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയാണ് പുതുക്കിയത്. അടുത്ത രണ്ടുവര്‍ഷത്തേക്ക് കൂടിയാണ് ഉടമ്പടി. വത്തിക്കാന്‍ ഒക്ടോബര്‍ 22 ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 2018 ലാണ് വത്തിക്കാന്‍ ചൈനയുമായി ആദ്യ ഉടമ്പടി സ്ഥാപിച്ചത്.
രണ്ടുവര്‍ഷത്തേക്കുള്ള ഉടമ്പടി കാലാവധി 2020 ല്‍ അവസാനിച്ചിരുന്നു. ഉടമ്പടി രണ്ടാം വ്ട്ടംപുതുക്കുമെന്ന കാര്യത്തില്‍ ജൂലൈ മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സൂചന നല്കിയിരുന്നു. ചൈന-വത്തിക്കാന്‍ ഉടമ്പടി ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തന്നെയാണുള്ളതെന്ന് കര്‍ദിനാള്‍ പെട്രോ പരോലിന്‍ പറഞ്ഞു.