Tuesday, February 3, 2026
spot_img
More

    ഇറ്റലിയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിക്ക് വേണ്ടി പ്രാര്‍ത്ഥനകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ഇറ്റലിയുടെ പ്രഥമ വനിതാപ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയുടെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പുതിയ ഗവണ്‍മെന്റിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു, സ്ഥാനാരോഹണച്ചടങ്ങിന് ശേഷം മെലോനി പാപ്പയുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞു.

    സോഷ്യല്‍ മീഡിയായിലെകുറിപ്പിലൂടെയാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. ക്രൈസ്തവയാണെന്ന് പ്രസംഗങ്ങളില്‍ സ്വയം വിശേഷിപ്പിക്കാറുള്ള മെലോനി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടുളള ആദരവും സ്‌നേഹവും മറച്ചുവയ്ക്കാറില്ല.ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വ്യക്തിപരമായി കണ്ടുമുട്ടാനുള്ള ആഗ്രഹവും മെലോനി അറിയിച്ചു.

    ഞാനൊരു സ്്ത്രീയാണ്,അമ്മയാണ്,ഇറ്റലിക്കാരിയാണ്,ക്രൈസ്തവയാണ് എന്നാണ് മെലോനിയുടെ പരസ്യപ്രഖ്യാപനം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!