മനാമ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ ബഹ് റൈന്‍ സന്ദര്‍ശന വേളയില്‍ ആദ്യ ദിവസം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 30,000 വിശ്വാസികള്‍. പൊതു കുര്‍ബാന അര്‍പ്പിക്കുന്നതില്‍ മതപരമായ വിലക്കുകള്‍ നേരിടുന്ന ഗള്‍ഫിലെ ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളും ഇതില്‍ പങ്കെടുത്തിരുന്നു.
തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നിമിഷമാണെന്നും ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു. 2900 പേരാണ് സൗദി അറേബ്യയില്‍ നിന്ന് മാത്രമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പേര് രജിസ്ട്രര്‍ ചെയ്തിരിക്കുന്നതെന്ന് ബഹ്‌റൈന്‍ ഡെയ്‌ലിട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍, ഒമാന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ബഹ് റൈനില്‍ പാപ്പയെ കാണാനെത്തിയിരുന്നു. ഗള്‍ഫിലെ പ്രവാസികളിലേറെയും ഫിലിപ്പൈന്‍സ്,ഇന്ത്യ,പാക്കിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.