ജബല്‍പ്പൂര്‍: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ദമ്പതികള്‍ക്കെതിരെമതപരിവര്‍ത്തന നിയമം ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കരുതെന്ന് ഗവണ്‍മെന്റിനോട് മധ്യപ്രദേശ ഹൈക്കോടതി ആവശ്യപ്പെട്ടു. മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021 സെക്ഷന്‍ 10 വ്യതിചലിച്ച് വിവാഹിതരായ ദമ്പതികളെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന ജബല്‍പ്പൂര്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ കല്പന പുറപ്പെടുവിച്ചിരിക്കുന്നത്.
ജസ്റ്റീസുമാരായ സൂജോയി പോള്‍, പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് നവംബര്‍ 14 ന് സുപ്രധാനമായ ഈ ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയായി സ്വമനസ്സാലെ വിവാഹിതരായ ദമ്പതികളെ നിയമത്തിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രണയിച്ച് വിവാഹിതരായവരില്‍ യുവതി നല്കിയ പരാതിയിന്മേലാണ് ഈ ഉത്തരവ്.
നിര്‍ബന്ധമില്ലാതെയും പ്രലോഭനമില്ലാതെയും മറ്റ് യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കി വിധേയമാകാതെയുമാണ് വിവാഹവും മതംമാറ്റവുമെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്.