തിരുവനന്തപുരം: ക്രൈസ്തവര്‍ക്കെതിരെ കുറെനാളുകളായി ഭരണകൂടം നടത്തിവരുന്ന വിവേചനങ്ങള്‍ക്ക് പുതിയ തെളിവു കൂടി. ഇത്തവണ ക്രിസ്തുമസ് ദിനങ്ങളില്‍ എന്‍എസ്എസ് സഹവാസ ക്യാമ്പ് നടത്തിയാണ് ഗവണ്‍മെന്റ് ക്രൈസ്തവരോട് വിവേചനം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്.
ഡിസംബര്‍ 24, 26 തീയതികളിലായിട്ടാണ് ക്യാമ്പ്. ഈ ദിവസങ്ങളില്‍ ക്യാമ്പ് നടത്തുന്നതുമൂലം ഇതില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ ക്രിസ്തുമസ് ദിനങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെവരും.
മറ്റ് ചില മതവിശ്വാസികളോട് അനുഭാവപൂര്‍വ്വമായ സമീപനം സര്‍ക്കാര്‍ കൈക്കൊള്ളുമ്പോഴും ക്രൈസ്തവരോട് രണ്ടാംനിര പൗരന്മാരെന്ന നിലയില്‍ പുലര്‍ത്തിപ്പോരുന്ന കേരളസര്‍ക്കാരിന്റെ നയങ്ങള്‍ കടുത്ത വിമര്‍ശനങ്ങളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഫയല്‍തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച പ്രവൃത്തിദിനമാക്കിയതുള്‍പ്പടെയുള്ള നിരവധി ക്രൈസ്തവവിരുദ്ധ തീരുമാനങ്ങള്‍ക്ക് ഇതിനകം കേരളത്തിലെ ക്രൈസ്തവര്‍ സാക്ഷികളായിട്ടുണ്ട്.
ഇത്തരം പല ഉദാഹരണങ്ങള്‍ നിലവിലുള്ളപ്പോഴാണ് ക്രൈസ്തവവിശ്വാസത്തിന്‌റെ അടിസ്ഥാനാഘോഷമായക്രിസ്തുമസിന് പോലും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെടുന്ന വിധത്തിലുള്ളഗവണ്‍മെന്റ് തീരുമാനങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്.