Wednesday, February 5, 2025
spot_img
More

    ‘നീ യേശുക്രിസ്തുവിനോട് പറ.. എന്താക്കൂന്ന് നോക്കാല്ലോ..’ കാസര്‍കോഡ് ഹെല്‍ത്ത് സെന്ററിലെ പുല്‍ക്കൂടില്‍നിന്ന് രൂപങ്ങള്‍ എടുത്തുകൊണ്ടുപോയ മുസ്തഫയുടെ പ്രതികരണത്തോട് വ്യാപകപ്രതിഷേധം

    കാസര്‍കോഡ്: ഹെല്‍ത്ത്‌സെന്ററിലുണ്ടാക്കിയ പുല്‍ക്കൂട്ടില്‍നിന്ന് തിരുസ്വരൂപങ്ങള്‍ അന്യായമായി എടുത്തുകൊണ്ടുപോയ അന്യമതവിശ്വാസിയായ മുസ്തഫയുടെ പ്രവൃത്തി വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് ഈ സംഭവത്തെക്കുറിച്ച് സംസാരിക്കാനായി മുസ്തഫയെ ഫോണില്‍ വിളിച്ചഎബി എന്ന ചെറു്പ്പക്കാരനോട് അയാള്‍ സംസാരിച്ചതിന്റെ ഓഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

    ഹെല്‍ത്ത്‌സെന്ററില്‍ നിന്ന് പുല്‍ക്കൂട്ടിലെ തിരുസ്വരൂപങ്ങള്‍ എടുത്തുകൊണ്ടുപോകുന്നത് ഷൂട്ട് ചെയ്യുമ്പോള്‍ മുസ്തഫ തന്റെ പേരും സ്വദേശവും ഫോണ്‍നമ്പറും അഹങ്കാരത്തോടെ പറയുന്നുണ്ട്. തുടര്‍ന്നാണ് എബി ഇയാളെ ഫോണില്‍ വിളിച്ചുസംസാരിച്ചത്. പുല്‍ക്കൂട്ടിലെ തിരുസ്വരൂപങ്ങള്‍ എടുത്തുകൊണ്ടുപോയതിനെക്കുറിച്ച് പറയുമ്പോള്‍ നീ യേശുക്രിസ്തുവിനോട് പറ എന്താക്കൂന്ന് നോക്കാല്ലോ എന്ന മറുപടിയാണ് മുസ്തഫ പറയുന്നത്.

    തികച്ചും വര്‍ഗ്ഗീയപരമായിട്ടാണ് അയാള്‍ സംസാരിക്കുന്നത്. ടാക്‌സ് കൊടുക്കുന്ന പൗരന്‍ എന്ന ന്യായീകരണമാണ് പുല്‍ക്കൂട്ടില്‍ നിന്ന് തിരുസ്വരൂപങ്ങള്‍ എടുത്തുകൊണ്ടുപോയതിന് അയാള്‍ പറയുന്നത്. മുള്ളേഴ്‌സ് ഹോസ്പിറ്റലിലോ മറ്റോ പുല്‍ക്കൂട് ഉണ്ടാക്കിവയ്ക്ക് ഇവിടെയിത് വേണ്ട, കാണുമ്പോള്‍ അസ്വസ്ഥതയാണ് എന്നൊക്കെയാണ് മുസ്തഫ പറയുന്നത്.

    ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരി്ക്കുന്ന ഇത്തരം ആക്രമണങ്ങള്‍ ആശങ്കയും ഞെട്ടലുംഉണ്ടാക്കുന്നവയാണ്. മുസ്തഫയുടെ പ്രവൃത്തി വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയെങ്കില്‍ അതിനെക്കാളേറെ ശക്തമായ പ്രതികരണങ്ങളാണ് ഓഡിയോ സന്ദേശം പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!