സാന്‍ഫ്രാന്‍സിസ്‌ക്കോ: കത്തോലിക്കാ പ്രഭാഷകനും എഴുത്തുകാരനും ആന്റി പോണ്‍ ആക്ടിവിസ്റ്റുമായ മാറ്റ് ഫ്രാദിനെ തങ്ങളുടെ കാമ്പസുകളില്‍ പ്രസംഗിക്കുന്നതിന് ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തി. പോണോഗ്രഫിയുടെ മതപരമല്ലാത്ത ഫലങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തെ ഗൂഗിള്‍ ക്ഷണിച്ചത്. എന്നാല്‍ ഹോട്ടല്‍ മുറിയിലെത്തിയതിന് ശേഷം ഗൂഗിളിന്റെ ഫോണ്‍ സന്ദേശം എത്തുകയും പ്രോഗ്രാം റദ്ദാക്കിയതായി അറിയിക്കുകയുമായിരുന്നു.
എന്നാല്‍ പിന്നീട് മനസ്സിലായത് പ്രോഗ്രാം റദ്ദാക്കിയില്ലെന്നും പ്രസംഗം മാത്രമാണ് റദ്ദാക്കിയതെന്നുമായിരുന്നു. അത് മാറ്റിന്റെ പ്രസംഗത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. 2018 ല്‍ മാറ്റ് ട്വീറ്റ് ചെയ്ത ട്വിറ്ററിന്റെ പേരിലാണ് പ്രഭാഷണത്തിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് അനുമാനം. സ്വവര്‍ഗ്ഗരതി, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ചുള്ള മാറ്റിന്റെ പ്രതികരണങ്ങളാണ് ഗൂഗിളിനെ അസ്വസ്ഥപ്പെടുത്തിയിരിക്കുന്നത്.