കുടുംബത്തില്‍ ആനന്ദമുണ്ടാകണോ.. ഇതാ ഏകമാര്‍ഗ്ഗം

കുടുംബജീവിതത്തിലെ ആനന്ദമാണ് എല്ലാവരുടെയും ആഗ്രഹം. ഭൗതികമായ നേട്ടങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലുംകുടുംബത്തില്‍ സന്തോഷമില്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. ഭൗതികസാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയൊരിക്കലും കുടുംബത്തില്‍ സന്തോഷം ഉണ്ടാവുകയില്ല. അതുകൊണ്ട് ഇവിടെ നമുക്ക് കുടുംബത്തില്‍ ആനന്ദമുണ്ടാകുന്നത് എങ്ങനെയെന്ന് വചനത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കാം.

അപ്പ.പ്ര 16: 34 ഇങ്ങനെ പറയുന്നു. ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യധികം ആനന്ദിച്ചു.
അതെ ദൈവത്തിലുളള വിശ്വാസമാണ്കുടുംബത്തിന്റെ ആനന്ദത്തിന് കാരണം. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുകയില്ലെന്ന് ദൈവം ഒരിക്കലുംപറയുന്നില്ല. എന്നാല്‍ ആ പ്രശ്‌നങ്ങളെ നേരിടാന്‍,അതിജീവിക്കാന്‍ നമുക്ക്കഴിവും കരുത്തും ഉണ്ടാകുന്നത് ദൈവത്തില്‍ വിശ്വസിക്കുമ്പോഴാണ്. നമുക്ക് ദൈവത്തില്‍ വിശ്വസിക്കാം. അപ്പോള്‍ നമുക്കൊരിക്കലും ദു:ഖിക്കേണ്ടിവരുകയില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates