ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 18 ന്

ബര്‍മ്മിംങ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം 2023 നവംബര്‍ 18 ശനിയാഴ്ച നടക്കും.രൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ടീമാണ് കലോത്സവതീയതി പ്രഖ്യാപിച്ചത്.

യൂണിറ്റ് തല മത്സരങ്ങള്‍ക്ക് ശേഷം റീജിയണല്‍ മത്സരങ്ങള്‍ നടക്കും. ഇത് ഒക്ടോബര്‍ 31 ന് മുമ്പ് നടത്തണം.റീജിയണല്‍ മത്സരങ്ങളിലെ വിജയികളാണ് രൂപതാതലമത്സരത്തില്‍ പങ്കെടുക്കുന്നത്. അയ്യായിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍ മുന്‍വര്‍ഷങ്ങളില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.

മത്സരങ്ങളെക്കുറിച്ചുള്ള നിയമാവലി ഏപ്രിലില്‍ പ്രസിദ്ധീകരിക്കും. രൂപതാതലത്തില്‍ ബൈബിള്‍ കലോത്സവത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates