Friday, November 22, 2024
spot_img
More

    വത്തിക്കാനില്‍ ഇന്നത്തെ കുരിശിന്റെ വഴിയുടെ നിയോഗം മനുഷ്യക്കടത്ത്

    വത്തിക്കാന്‍ സിറ്റി: മനുഷ്യക്കച്ചവടത്തിനെതിരെ ഇന്ന് വത്തിക്കാനില്‍ കുരിശിന്റെ വഴി നടക്കും. പെണ്‍വാണിഭത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളായവര്‍ക്ക് സ്വതന്ത്രമായ ഒരു ജീവിതം എന്നതാണ് ഇന്നത്തെ കുരി്ശിന്റെ വഴിയുടെ പ്രധാനനിയോഗം. പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ സമൂഹവും റോം രൂപതയും ചേര്‍ന്നാണ് കുരിശിന്റെ വഴി സംഘടിപ്പിക്കുന്നത്.

    കുരിശിന്റെ വഴിയുടെ ഓരോ സ്ഥലവും സാമൂഹികമായി പ്രത്യേകതയുള്ള അടയാളപദങ്ങള്‍ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിനെ മരണശിക്ഷയ്ക്ക് വിധിക്കുന്ന ഒന്നാംസ്ഥലത്തിന് എന്നെ വിധിക്കരുതേയെന്നാണ് ശീര്‍ഷകം.

    ഓരോ സ്ഥലത്തും മനുഷ്യക്കടത്ത് എന്ന് അധാര്‍മ്മികപ്രവര്‍ത്തനത്തെയും അതിന്റെ ഇരകള്‍ അനുഭവിക്കുന്ന ദുരിതത്തെയും കുറിച്ച് ചിന്തയും പ്രാര്‍ത്ഥനയുമുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!