ഫ്രാന്‍സിലെ ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം; ചുമരുകളില്‍ സാത്താന്‍ മുദ്രാവാക്യങ്ങള്‍

ബോര്‍ഡെക്‌സ്: ഫ്രാന്‍സിലെ ബോര്‍ഡെക്‌സ് തിരുഹൃദയ ദേവാലയം ആക്രമിക്കപ്പെട്ടു. ദേവാലയ ചുമരുകളില്‍ സാത്താനിക മുദ്രാവാക്യങ്ങളും കമ്മ്യൂണിസ്റ്റ് പ്രതീകങ്ങളും ചിത്രീകരിക്കപ്പെട്ടു. മാര്‍ച്ച് 12 നാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

ദേവാലച്ചുമരുകളിലും വാതിലുകളിലുമാണ് ക്രിസ്തീയവിരുദ്ധ മുദ്രാവാക്യങ്ങള്‍. ദേവാലയത്തിന് തീയിടാനുളള ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ലൂസിഫറാണ് ശരി, സാത്താനേ നീയെന്നെ എടുത്തുകൊള്ളുക, നന്ദി സാത്താന്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചുമരുകളിലുള്ളത്.

24 മണിക്കൂറും ദിവ്യകാരുണ്യാരാധന നടക്കുന്ന ദേവാലയമാണ് ഇത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates